പട്ടാമ്പിയിൽ വാഷിങ് മെഷീനിൽ നിന്നും ഷോക്കക്കേറ്റ് യുവാവിന് ദാരുണാന്ത്യംപാലക്കാട്‌ പട്ടാമ്പി സ്ട്രീറ്റിൽ വീട്ടിലെ വാഷിങ് മിഷ്യനീൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി ലിബിർട്ടി സ്ട്രറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29)ആണ് മരിച്ചത്. തിങ്കളാഴ്ച 11 മണിയോടെയാണ് സംഭവം.


വീട്ടിൽ അടുക്കളേ മുറിയിൽ ഉപയോഗശൂന്യമായി കിടന്ന വാഷിംഗ് മെഷീൻ സ്വയം നന്നാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മഹേഷിന് ഷോക്കേറ്റത്. ഷോക്കേറ്റ ആഘാതത്തിൽ മഹേഷ് തെറിച്ചു വീഴുകയായിരുന്നു.

തുടർന്ന് വീട്ടുകാരും പരിസരപ്രദേശത്തുകാരും ചേർന്ന് പട്ടാമ്പിയിലെ സേവന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പുല്ലറാട്ടുതൊടി വീട് മാധവന്റെ മകനാണ് മഹേഷ്.

Post a Comment

Previous Post Next Post