ഭാരതപ്പുഴയില്‍ യുവാവ് മുങ്ങിമരിച്ചുഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വല്ലപ്പുഴ ചൂരക്കോട് ചേരിക്കല്ല് സ്വദേശി പാലപ്പറ്റ വീട്ടില്‍ ചാത്തന്‍റെ മകന്‍ സജിത്ത് (34) ആണ് മരിച്ചത്.

ഭാരതപ്പുഴയുടെ പട്ടാന്പി നന്പ്രംകടവിലാണ് അപകടം നടന്നത്. 


ഇന്നലെ ഉച്ചയ്ക്ക് ശേഷം സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയതാണ് സജിത്ത്. കുളിക്കുന്നതിനിടെ സജിത്ത് മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചപ്പോഴാണ് അപകടം പുറത്തറിയുന്നത്. തുടര്‍ന്ന് പട്ടാന്പിയില്‍ നിന്നും അഗ്നിശമനസേനയും മുങ്ങല്‍ വിദഗ്ദരും പോലീസും തെരച്ചില്‍ നടത്തിയ ശേഷം വൈകീട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 


മണലെടുപ്പിനെ തുടര്‍ന്ന് ഈ ഭാഗത്ത് വലിയ കുഴികളുണ്ട്. മണല്‍ക്കുഴികളില്‍ മുങ്ങിപ്പോയതാവുമെന്നാണ് കരുതുന്നത്. മൃതദേഹം പട്ടാന്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. അമ്മ: ശാന്ത. സഹോദരങ്ങള്‍: രഞ്ജിത്, ജീന, ശ്രീജിത്ത്, കരിഷ്മ,സുജിത്.

Post a Comment

Previous Post Next Post