പൊന്നാനി സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറും ടോറസ് ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു 7പേർക്ക് പരിക്ക്

 


പാലക്കാട്‌ കുളപ്പുള്ളി റൂട്ടിൽ വാണിയം കുളത്ത് ഇന്ന് രാവിലെ 7മണിയോടെ ആണ് അപകടം. നെന്മാറ പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന ഇന്നോവ കാറിൽ സഞ്ചരിച്ച പൊന്നാനി സ്വദേശികളുടെ കാർ ആണ് അപകടത്തിൽ പെട്ടത്. കൊപ്പം നീളം തൊടി വീട്ടിൽ നാരായണന്റെ മകൻ സതീഷ് 47വയസ്സ് മരണപ്പെട്ടു . പരിക്കേറ്റവർ പൊന്നാനി നെയ്തല്ലൂർ സ്വദേശി കാക്ക പുള്ളി സജീഷ്, പൊന്നാനി പള്ളപ്പുറം സ്വദേശി സന്ദീപ്, തിരുമംഗലം സ്വദേശി തേലമടത്തിൽ ഗോകുൽ (15), പൊന്നാനി പള്ളപ്പുറം സ്വദേശി വെള്ളിക്കാട് സവീഷ്, കൊപ്പം കരിങ്ങനാട് സ്വദേശി നീളൻതോടി സിനോവ് (13), പൊന്നാനി സ്വദേശി കുട്ടത്ത് ബിനീഷ് പൊന്നാനി കറുകത്തുരുത്തി സ്വദേശി മുളക്കൽ ജിനോയ്,

Post a Comment

Previous Post Next Post