കൊച്ചിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍, ഞെട്ടലില്‍ പ്രദേശവാസികള്‍ കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തിലെ ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ 8.50 ഓടെയാണ് സംഭവത്തെകുറിച്ച്‌ പുറംലോകം അറിയുന്നത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സംശയം.


മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മുറിമുഴുവന്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതെസമയം സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.

Post a Comment

Previous Post Next Post