കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചുവടക്കഞ്ചേരി: ദേശീയപാതയില്‍ പന്തലാംപാടത്ത് കാര്‍ ലോറിക്ക് പിറകിലിടിച്ച്‌ ഒരാള്‍ മരിച്ചു. ഒരാളുടെ നിലനില ഗുരുതരം.

ഇയാളെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30നാണ് സംഭവം.


നെന്മാറ വേല കണ്ട് തിരിച്ച്‌ പോവുകയായിരുന്ന മൂവാറ്റുപുഴ രാമമംഗലം കിഴ്‌മുറി പാടത്ത് വീട്ടില്‍ ജോര്‍ജ് കുട്ടി പോള്‍ (69) ആണ് മരിച്ചത്. കാറോടിച്ച രാമമംഗലം സ്വദേശി ജേക്കബ് ജോസഫ് (45) ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പൊലീസെത്തി മേല്‍നടപടി സ്വീകരിച്ചു.


ജോര്‍ജുകുട്ടി പോള്‍ കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയാണ്. രാമമംഗലം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, മുന്‍ ബ്ലോക്കംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കൂസല. മക്കള്‍: അമല്‍, ലിമെല്‍. മരുമകള്‍: ജെന്നിഫര്‍

Post a Comment

Previous Post Next Post