താനൂർ: പുത്തൻതെരുവിൽ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്ക്.മലപ്പുറം  താനൂർ: പുത്തൻതെരുവിൽ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്ക്.

പുലർച്ചെ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. കോട്ടയത്തുനിന്ന് കാസർഗോട്ടേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സും കർണാടകയിൽ നിന്നും ചരക്കുമായി എറണാകുളത്തേക്ക് പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ശക്തമായ കൂട്ടിയിടിയിൽ ലോറിക്കുള്ളിൽ പെട്ട ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാ ണ് അപകടം സംഭവിച്ചത്. താനൂർ ഫയർഫോഴ്സ്, പോലീസ് ടിഡിആർഎഫ് പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കഴിഞ്ഞ ഒരു മാസത്തിനിടെ തിരൂർ-പരപ്പനങ്ങാടി പാതയിൽ ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്


Post a Comment

Previous Post Next Post