കുന്നത്തങ്ങാടിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരന് പരിക്ക്

 


 തൃശ്ശൂർ അരിമ്പൂർ: വഴിയാത്രക്കാരൻ ബൈക്ക് വന്നിടിച്ചതിനെ തുടർന്ന് മരിച്ചു. പെരുമ്പിള്ളിശ്ശേരി സ്വദേശി വലിയങ്ങാട്ട് വീട്ടിൽ ചന്ദ്രൻ (70) ആണ് മരിച്ചത്.

കുന്നത്തങ്ങാടിയിൽ വച്ച് റോഡിലൂടെ നടന്നു പോയിരുന്ന ചന്ദ്രനെ അതുവഴി വന്ന ബൈക്കാണ് ഇടിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂട്ടർ യാത്രിക്കാരനും പരിക്കേറ്റിട്ടുണ്ട്. അന്തിക്കാട് അഡീഷണൽ എസ്ഐ എസ്. ഐശ്വര്യയുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.


Post a Comment

Previous Post Next Post