കൂരാച്ചുണ്ടിൽ വാഹന അപകടം;ടൈലർ ഷോപ്പ് ഉടമ മരിച്ചു.കോഴിക്കോട്  കൂരാച്ചുണ്ട് – പേരാമ്പ്ര റോഡിൽ മെഡികെയർ ഹോസ്പിറ്റലിന് സമീപം വെച്ചുണ്ടായ വാഹന അപകടത്തിൽകാളങ്ങാലി പ്ലാക്കൂട്ടത്തിൽ യൂസഫ് (50) ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച്ച) ഉച്ചക്കായിരുന്നു അപകടം. കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. പിതാവ്: പരേതനായ മൂസ .മാതാവ്: ആയിഷ. ഭാര്യ: ഫാത്തിമ ,മക്കൾ ഫവാസ് ,അൻസില ജാസ്മിൻ .ഖബറടക്കം നാളെ നടക്കും.

Post a Comment

Previous Post Next Post