ദേശീയപാത പുത്തനത്താണിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ഓട്ടോ യാത്രക്കാരിയായ യുവതിയും മരിച്ചുമലപ്പുറം കണ്ണമംഗലം തോട്ടശ്ശേരിയറ : കൊടുങ്ങല്ലൂർ ക്ഷേത ദർശനത്തിനു പോകവെ മാർച്ച് 20ന് ദേശീയപാത 66 പുത്തനത്താണിയിൽ വച്ചു കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ


ചികിൽസയിലായിരുന്ന ഓട്ടോ യാത്രക്കാരിയായ യുവതിയും മരിച്ചു. കണ്ണമംഗലം തോട്ടശ്ശേരിയറ പോക്കാട്ട് ഷിജി (30) ആണ് മരിച്ചത് .


അപകടത്തിൽ യുവതിയുടെ ഭർത്താവ് തോട്ടശ്ശേരിയറ - പുള്ളിപ്പാറ തെക്കേ മണപ്പാട്ടിൽ രഞ്ജിത് എന്ന മണിക്കുട്ടൻ (36) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മക്കൾ ജിൽ ജിത് (11),


ശിവാനി (6) എന്നിവർക്കു പരിക്കേറ്റിരുന്നെങ്കിലും അവർ അപകട നില തരണം ചെയ്തു.


20 ന് തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ മണിക്കുട്ടൻ ഓടിച്ച സ്വകാര്യ ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടം . പരപ്പനങ്ങാടി കോവിലകം റോഡിലെ പോക്കാട്ട് സത്യപാലൻ -തങ്ക ദമ്പതികളുടെ മകളാണ് ഷിജി. സഹോദരങ്ങൾ: സന്തോഷ്, ലിജി, വിജി.


കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച്ച പോസ്റ്റ് മാർട്ടത്തിനു ശേഷം ചെങ്ങാനി കുടുംബശ്മശാനത്തിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post