ലുലു മാളിനുസമീപം കാല്‍നടയാത്രക്കാരെ കാറിടിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്തിരുവനന്തപുരം : ബൈപ്പാസില്‍ ലുലുമാളിനു സമീപം നിയന്ത്രണംവിട്ട കാറിടിച്ച്‌ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും ഇടിച്ചുകയറി. നിജാസ്(33), ഷിബിന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിജാസ് പോലീസുകാരനാണ്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം. ഭക്ഷണം കഴിക്കാന്‍ ബൈക്ക് നിര്‍ത്തി നടന്നു പോകുമ്ബോഴാണ് നിജാസിനെയും ഷിബിനെയും കാറിടിച്ചത്.


തമിഴ്നാട് രജിസ്ട്രേഷനിലുള്ള കറുത്ത കാറാണ് അപകടമുണ്ടാക്കിയത്. കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇയാളെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. ഏത് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് അറിയില്ലെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ രണ്ടു ബൈക്കുകളും ഒരു കാറും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും വൈകിയെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പേട്ട പോലീസ് പറഞ്ഞു. 

Post a Comment

Previous Post Next Post