ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്ആതിരപ്പിള്ളി : ആനമല റോഡില്‍ ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ശക്തി(25)ക്കാണ് പരിക്കേറ്റത്

.ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.


അതിരപ്പിള്ളി സന്ദര്‍ശിച്ച്‌ മടങ്ങിവരുന്നതിനിടെ തുമ്ബൂര്‍മുഴി പഴയ ചെക്പോസ്റ്റിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് 10 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.


ബൈക്കിന്റെ പിറകിലിരുന്ന ശക്തി തെറിച്ചുവീണു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന് നിസ്സാരപരിക്കുണ്ട്.


ഇവരെ ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post