തങ്ങൾപടിയിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ ഇടിച്ചകാർ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ച് അപകടം: രണ്ടുപേർക്ക് ഗുരുതര പരിക്ക്



 ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് തങ്ങൾപടി സെൻ്ററിൽ നിർത്തിയിട്ട KL 47 K 0699 ടോറസ് ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട KL 60 Q 9447 ബ്രെസ്സ കാർ KL 85 A 5678 സ്കൂട്ടറിലും, KL 10 AK 4292 ബൈക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

  അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികൻ കോട്ടക്കൽ സ്വദേശി അഭിനവ്, സ്കൂട്ടർ യാത്രികൻ കടലുണ്ടി സ്വദേശി അമിത്ത് (28), കാർ യാത്രികൻ ചേളാരി കടക്കാട്ടുപാറ സ്വദേശി അഭിജിത്ത് എന്നിവരെ പരസ്പരം ജി.സി.സി, അകലാട് നബവി, അണ്ടത്തോട് ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സക്കായി അഭിനവ് എന്നയാളെ അണ്ടത്തോട് ആംബുലൻസിൽ തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


 

Post a Comment

Previous Post Next Post