കായംകുളം കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർഥിയുടെ മുതദേഹം കണ്ടെത്തി കായംകുളം കായലിൽ കാണാതായ ഒരു വിദ്യാർഥിയുടെ കുടി മുതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.


രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (13) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കായലിൽ എന്‍ടിപിസിക്ക് സമീപം വൈകിട്ടാണ് സംഭവം ഉണ്ടായത്. കായംകുളം ചൂളതെരുവിൽ എൻ ഡി പി സി യുടെ സോളാർ പാനൽ കാണാൻ എത്തിയതാണ് വിദ്യാര്‍ത്ഥികള്‍. പിന്നീട് കായംകുളം കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post