ടാങ്കർ ലോറിയും ഗുഡ്സ് പിക്കപ്പും കൂട്ടിയിടിച്ച് അപകടം:പിക്കപ്പ് ഡ്രൈവർക്ക് പരിക്ക്. മലപ്പുറം   പൊന്നാനി ചമ്മ്രവട്ടം ജംഗ്ഷൻ കുറ്റിപ്പുറം ഹൈവേയിൽ കോട്ടത്തറ മാണിക്കുളത്തിന് സമീപമാണ് ടാങ്കർ ലോറിയും ഗുഡ്സ് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

   അപകടത്തിൽ പിക്കപ്പ് ഡ്രൈവറും പൊന്നാനി ബിയ്യം സ്വദേശിയുമായ അയ്യൂബ് (36) എന്നയാൾക്കാണ്പരിക്കേറ്റത്.പിക്കപ്പിൽ കുടുങ്ങിക്കിടന്ന ഇയാളെ നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് ഇയാളെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


Post a Comment

Previous Post Next Post