നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച് അപകടം : ബൈക്ക് യാത്രികന് പരിക്ക്



 പൊന്നാനി കർമ്മ റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്ക് പറ്റിയ പുതുപൊന്നാനി  സ്വദേശി ഷാഹിർ (20)നെ പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


Post a Comment

Previous Post Next Post