മെട്രോ തൂണിൽ ബൈക്കിടിച്ച് ആലപ്പുഴ സ്വദേശികളായ യുവാക്കൾ മരിച്ചുആലുവ-എറണാകുളം ദേശീയപാതയിൽ മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശികളായ വർഗീസ് തോമസ് (29), സുധീഷ് (23) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Post a Comment

Previous Post Next Post