തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു; 23 പേര്‍ക്ക് പരിക്ക്

 തൃശൂര്‍: തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം. 23 പേര്‍ക്ക് പരിക്കേറ്റു. തലോര്‍ ദേശീയപാതയില്‍ കേടായിക്കിടന്ന ലോറിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. 


തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 


ആശുപത്രിയിലുള്ള രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കേടായ ലോറി നിർത്തിയിട്ട് നന്നാക്കുന്നതിനിടെ  ബസ്സ്‌ വന്ന് ഇടിക്കുകയായിരുന്നു. ഇടയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം തകർന്നു 


Post a Comment

Previous Post Next Post