കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച ഓംനി വാന്‍ മംഗ്‌ളൂറില്‍ ദേശീയ പാതയോരത്തെ ഇരുമ്ബ് വേലിയില്‍ ഇടിച്ച്‌ സ്ത്രീ മരിച്ചു; 3 പേര്‍ക്ക് ഗുരുതരം

 


മംഗ്‌ളുറു:  കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച ഓംനി വാന്‍ മംഗ്‌ളൂറില്‍ ദേശീയ പാതയോരത്തെ ഇരുമ്ബ് വേലിയില്‍ ഇടിച്ച്‌ വയോധിക മരിച്ചു

.മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച പുലര്‍ചെ ദേശീയപാത 66ല്‍ ഉച്ചിലയിലാണ് അപകടം നടന്നത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിനി ബീഫാത്വിമ (85) ആണ് മരിച്ചത്. മകന്‍ മൂസ (50), ചെറുമകന്‍ മുസ്ത്വഫ (24) എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്.


മംഗ്‌ളൂറില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ഇതുവഴി വന്ന ഒരു വാഹനയാത്രികന്‍ അപകടം കണ്ട് ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍മാരായ മഹേഷ് ആചാര്യയും വിട്ടല്‍ദാസും ഉടന്‍ സംഭവസ്ഥലത്തെത്തി ഇരുമ്ബ് വേലിക്കിടയില്‍ കുടുങ്ങിയ ഫാത്വിമയുടെ മൃതദേഹം പുറത്തെടുക്കുകയും പരുക്കേറ്റ മൂവരെയും പൊലീസ് വാഹനത്തില്‍ ദേര്‍ളക്കട്ടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഡ്രൈവര്‍ ഉറങ്ങിപോയത് കാരണം വാഹനം നിയന്ത്രണം വിട്ട് വേലിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മംഗളുറു സൗത് ട്രാഫിക് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്


Post a Comment

Previous Post Next Post