ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി 8 വയസുകാരൻ മരിച്ചുകോഴിക്കോട്∙ പന്തീരാങ്കാവിൽ ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച് അൽപ സമയത്തിനുശേഷം അക്ഷിത്ഛർദ്ദിച്ചു. തുടർന്ന് ശ്വാസതടസം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാച്ചിലാട്ട് യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

Post a Comment

Previous Post Next Post