ജാക്കി ലിവർ ഉപയോഗിച്ച് ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തികണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂർ നിടുംപൊയിൽ ചുരത്തിലാണ് സംഭവം. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഡ്രൈവർ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യാത്രക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഡ്രൈവറായ നിഷാദ് സിദ്ധിഖിനെ ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. പുലർച്ചെ 5.30നാണ് സംഭവം.

Post a Comment

Previous Post Next Post