പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരികളായ വിദ്യാര്‍ത്ഥിനികൾക്ക് ദാരുണാന്ത്യം

 


കാസര്‍കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കേരള - കർണാടക അതിർത്തിയായ കേന്യയിലെ കുമാരധാര പുഴയിലാണ് അപകടം ഉണ്ടായത്. സഹോദരികളായ ഹംസിത (15 ), ഹവന്ദിക (11) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറ് മണിക്കാണ് വീടിനടുത്തുള്ള പുഴയിൽ ഇവർ കുളിക്കാനിറങ്ങിയത്. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടര മണിക്കൂറിന് ശേഷം മൃതദേഹങ്ങൾ കിട്ടിയത്.



Post a Comment

Previous Post Next Post