നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു


 തൃശ്ശൂർ അന്തിക്കാട് : നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകൾ ആസിയ റൈഹാൻ (4) ആണ് മരിച്ചത്. വീടിനു മുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാതാവ്: രഹന. സഹോദരികൾ: ആലിയ അഫ്രീൻ. ആദിയ സഹരീൻ. ഖബറടക്കം ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post