സഊദിയിൽ വാഹനാപകടം മലയാളി യുവാവ് മരിച്ചു



ദമാം: കിഴക്കൻ സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഷമീർ അഞ്ചക്കുളം (28) ആണ് മരിച്ചത്. കിഴക്കൻ സഊദിയിലെ ഹുഫൂഫിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച തന്നെ മരണം സംഭവിക്കുകയായിരുന്നു.


ഷമീർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. വിവാഹിതനായ ഷമീർ ഒൻപത് മാസം മുമ്പാണ് ഡ്രൈവറായി


സഊദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സഊദിയിൽ തന്നെ മറവ് ചെയുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്.

Post a Comment

Previous Post Next Post