വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ യുവാവിനെയും കൊണ്ട് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞുആലപ്പുഴയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് അടിമാലി പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയിൽ വെള്ളച്ചാട്ടത്തിൽപ്പെട്ടു. യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ആബുലൻസ് റോഡിൽ മറിഞ്ഞു 


വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് അടിമാലി ഇരുമ്പുപാലം പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയിൽ വെള്ളച്ചാട്ടത്തിൽപ്പെട്ടു. യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ആബുലൻസ് റോഡിൽ മറിഞ്ഞു.


ആലപ്പുഴയിൽ നിന്നുള്ള 12 അംഗ വിനോദ സഞ്ചാര സംഘമായിരുന്നു അടിമാലി ഇരുമ്പുപാലം പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയുടെ ഭാഗമായ അമ്മാവൻ കുത്തിലെത്തിയത്.

കുളിക്കുന്നതിനിടയിൽ

സംഘത്തിൽപെട്ട ആലപ്പുഴ പുന്നപ്ര അറവാട് സ്വദേശി യദു (19) അപകടത്തിൽ പെട്ടു. ഒപ്പമുണ്ടായിരുന്നവരും പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. യുവാവുമായി ആശുപത്രിയിലേക്ക് വരുന്നതിനിടയിൽ ആംബുലൻസ് അടിമാലി ഈസ്റ്റേൺ കമ്പനിക്ക് സമീപം റോഡിൽ മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ച ശേഷം വെള്ളത്തിൽ മുങ്ങിയ യുവാവിനെ വിദഗ്ദ ചികത്സക്കായി കൊണ്ടുപോയി.Post a Comment

Previous Post Next Post