ബൈക്കിന് പിന്നിൽ ബസ് ഇടിച്ചുകയറി വീട്ടമ്മ മരിച്ചു…



കൊല്ലം : പുന്തലത്താഴത്ത് ഇരുചക്ര വാഹനത്തിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി ബീനാ കുമാരിയാണ് (56) മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഭർത്താവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post