നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഗുഡ്സ് ​ഓ​ട്ടോ​യി​ലും പി​ക്ക​പ്പ് വാ​നി​ലും ഇ​ടി​ച്ച് രണ്ട് പേർക്ക് പരിക്ക്

 


ചെ​ങ്ങ​ന്നൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പെ​ട്ടി​ഓ​ട്ടോ​യി​ലും പി​ക്ക​പ്പ് വാ​നി​ലും ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേറ്റു. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച കൊ​ല്ല​ക​ട​വ് മൂ​ക്കു​ഞ്ച​ക്ക​ൽ വ​ട​ക്കേ​തി​ൽ അ​ൽ താ​ജി​ൻ, കൊ​ല്ല​ക​ട​വ് ഞ്ഞാ​ഞ്ഞൂ​ക്കാ​ട് തെ​ക്കേ​വീ​ട്ടി​ൽ ഗോ​കു​ൽ ര​തീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ല്ലം തേ​നി റോ​ഡി​ൽ അ​ങ്ങാ​ടി​ക്ക​ൽ എം ​എം എ ​ആ​ർ സ്കൂ​ളി​ന്‍റെ മു​ൻ​പി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് അ​പ​ക​ടം. ഇ​രു​വ​രെ​യും ക​ല്ലി​ശേ​രി​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന്, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ൽ താ​ജി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

Post a Comment

Previous Post Next Post