കൽപ്പകഞ്ചേരിയിൽ ബൈക്ക് അപകടം പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം.മലപ്പുറം പൊന്നാനി: വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് കോളേജിൽ പ്രവേശനം നേടാനായി പോവുകയായിരുന്ന പൊന്നാനി മരക്കടവ് സ്വദേശിയായ ദർസ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു.മുസ്‌ലിം ലീഗ് 49 ആം വാർഡ് പ്രസിഡണ്ട്
റഫീഖിൻ്റെ മകൻ പൊള്ളിൻ്റകത്ത് മുത്തലിബ്‌ മുസ്‌ലിയാരാണ് (18)
കൽപ്പകഞ്ചേരിയിൽ വെച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് അപകടം.

സുഹൃത്തായ മറ്റൊരു ദർസ് വിദ്യാർത്ഥി അനസുമൊന്നിച്ച് വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് കോളേജിൽ പ്രവേശനം നേടുന്നതിന് ട്രയിനിൽ കയറാനായി തിരൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്നു രണ്ടു പേരും . ഇതിനിടയിലാണ് ഒരു വാഹനത്തിൽ ഉരസി ബൈക്ക് മറിഞ്ഞത്. ബൈക്ക് ഓടിച്ചിരുന്ന അനസിന് നിസാര പരുക്കുകളാണ് ഏറ്റത്.റോഡിലേക്ക് തെറിച്ചു വീണ മുത്തലിഖിൻ്റെ കൈകളിലൂടെ പിറകിലൂടെ വന്ന ബസ് കയറുകയും ചെയ്തു.തലക്കേറ്റ പരിക്കാണ് മരണകാരണം.

Post a Comment

Previous Post Next Post