മണ്ണാർക്കാട്: ദേശീയപാത കൊമ്പം വളവിന് സമീപത്തുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

 മണ്ണാർക്കാട്: ദേശീയപാത കൊമ്പം വളവിന് സമീപത്തുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുണ്ടൂർക്കുന്ന് കാരാട് ആറാട്ടുതൊടി വീട്ടിൽ പരേതനായ വെളുത്തിരയുടെ മകൻ രാജീവ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പോത്തോഴിക്കാവ് പൂരം കണ്ട് വീട്ടിലേക്ക് മടങ്ങും വഴി കൊമ്പത്ത് വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട

ബൈക്ക് പാതയുടെ അരികിലേക്ക് ഇറങ്ങുകയും, ബൈക്കിന് പിറകിലിരുന്ന രാജീവ് തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. ബൈക്ക് പാതയോരത്തെ ഇരുമ്പ് തടവേലിയിൽ ഇടിക്കുകയും ചെയ്തു. തലക്ക് പരിക്കേറ്റ രാജീവനെ ഉടൻ നാട്ടുകാർ മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ കൂടെയുണ്ടായിരുന്ന പ്രിയൻ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. വെൽഡിങ്ങ് തൊഴിലാളിയാണ് മരിച്ച രാജീവ്. 


അമ്മ: വെള്ളക്കി

ഭാര്യ: മഞ്ജു

മകൾ: ആത്മിക


Post a Comment

Previous Post Next Post