തൊടുപുഴയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 


തൊടുപുഴ: വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മയില്‍ (67), ഭാര്യ ഹലീമ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. വാട്ടര്‍ അതോററ്റിയിലെ ജീവനക്കാരനായ മകൻ മാഹിൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. ജനലിലൂടെ നോക്കുമ്പോഴാണ് ഹലീമയെ മുറിയിക്കുള്ളില്‍ അനക്കമറ്റ നിലയില്‍ കാണുന്നത്. ഈ സമയം മൊബൈലില്‍ വളിച്ചിട്ട് കിട്ടാത്തതിനാല്‍ ഇസ്മയിലിന്റെ സഹോദരനും വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് അയല്‍ക്കാരെയും വിവരമറിയിച്ച ശേഷം ഇവര്‍ വീടിന്റെ വാതില്‍ തുറന്ന് അകത്ത് പരിശോധിക്കുമ്പോഴാണ് ഇസ്മയിലിനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 


Post a Comment

Previous Post Next Post