തൃശ്ശൂർ കുന്നുംകൂളം കേച്ചേരി: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. കുന്നംകുളം ആർത്താറ്റ് സ്വദേശി കീർത്തിയിൽ വീട്ടിൽ അനൂപ്(44)ആണ് മരിച്ചത്. കീർത്തി ബസിന്റെ ഉടമയാണ് അനൂപ്.
ചൂണ്ടൽ പാറക്ക് സമീപം പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. യുവാവിനെ ഉടൻ തന്നെ കേച്ചേരി ആകട്സ് പ്രവർത്തകർ
മുളകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
