മലപ്പുറം വളാഞ്ചേരി : ആതവനാട് പഞ്ചായത്തിലെ 11-ാം വാർഡിൽ ഉരോത്ത് പള്ളിയാൽ യുവതിയെ അടുക്കളയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉരോത്ത് പള്ളിയാൽ കളത്തിൽ തൊടി നാസറിന്റെ ഭാര്യ സുഹറ (39) യെ യാണ് വീട്ടിനുള്ളിലെ അടുക്കളയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ നാസർ പുറത്ത് പോയ സമയത്തായിരുന്നു.
സുഹറ വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു.
പേരശ്ശനൂർ വടക്കനാഴി പടിഞ്ഞാറത്ത്
അബുബക്കറിന്റെ മകളാണ് സുഹറ വളാഞ്ചേരി പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.
തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കൊള്ളത്തോൾ ജുമ:മസ്ജിദിൽ കബറടക്കും
മക്കൾ : നാസിൽ, നസ് ല
