തൃശ്ശൂർ വിയ്യൂരിൽ മകളുടെ ഭർത്താവിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തി. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന മണലിത്തറ ഒറ്റയിൽ വീട്ടിൽ ശ്രീകൃഷ്ണൻ (49) ആണ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടക്കാഞ്ചേരി മണലിത്തറ സ്വദേശികളാണ്. വിയ്യൂരിൽ വാടകക്ക് താമസിക്കുകയാണ് കുടുംബം. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ഉച്ചയോടെ കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ വാടക വീട്ടിൽ വെച്ചാണ് സംഭവം.
ശ്രീകൃഷ്ണന്റെ ഭാര്യാ മാതാവ് ഡൽഹിയിൽ വെച്ച് മരിച്ചതിനെ തുടർന്ന് ഭാര്യാ പിതാവ്
ഉണ്ണികൃഷ്ണൻ ശ്രീകൃഷ്ണനോടും കുടുംബത്തോടുമൊപ്പമാണ് താമസിക്കുന്നത്.
ശ്രീകൃഷ്ണന്റെ ഏക മകൾ കോലഴി ചിൻമയ വിദ്യാലത്തിലാണ് പഠിക്കുന്നത്.
കുട്ടിയുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് മാസങ്ങൾക്ക് മുൻപ് ശ്രീകൃഷ്ണനും കുടുംബവും കോലഴിയിലേക്ക് താമസം മാറിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി
