മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.



കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നട്ടാശ്ശേരി ഇറഞ്ഞാൽ പള്ളിയമ്പിൽ ബാലകൃഷ്ണകുറുപ്പിന്റെ മകൻ അജയ് ബി. കൃഷ്ണനാണ് (25) മരിച്ചത്. ഇന്നു വൈകുന്നേരം ആറേകാലോടെ ഇറഞ്ഞാൽ പാറമ്പുഴ വനം ഡിപ്പോയ്ക്ക് സമീപമുള്ള പാലയ്ക്കാട്ടു കടവിലാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ ആറിൻ്റെ നടുഭാഗത്തായുള്ള ബണ്ടിന് സമീപത്തായി എത്തി എങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു. സുഹൃത്ത് വലിച്ചുയർത്താൻ ശ്രമിച്ചെങ്കിലും കൈ വഴുതി ആഴത്തിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് കോട്ടയത്തു നിന്നും ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

        കുമാരനല്ലൂർ ദേവീക്ഷേത്രം ജീവനക്കാരനാണ് പിതാവ് ബാലകൃഷ്ണക്കുറുപ്പ്. റബർ ബോർഡ് ഉദ്യോഗസ്ഥയായ ലതയാണ് മാതാവ്.

സഹോദരൻ അരുൺ ബി. കൃഷ്ണൻ.


Post a Comment

Previous Post Next Post