കുന്നംകുളത്ത്‌ മിനിലോറി മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്
തൃശ്ശൂർ  കുന്നംകുളം: ചൊവ്വന്നൂരിൽ നിയന്ത്രണംവിട്ട മിനി ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി 36 വയസ്സുള്ള അനൂപിനാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.


 കുന്നംകുളം ഭാഗത്ത് നിന്നും എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ചൊവ്വന്നൂർ പോസ്റ്റ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post