കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞടക്കം 3 മരണം, അപകടം പ്രസവം കഴിഞ്ഞു ആശുപത്രിയിൽ നിന്ന് മടങ്ങവേ.. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. അഞ്ചു ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന് ജീവൻ നഷ്ടമായി. സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവറും കുഞ്ഞിന്റെ അമ്മയുടെ അമ്മയും മരിച്ചു. ഓട്ടോ ഡ്രൈവർ സുനിൽ (34), നവജാത ശിശുവിൻ്റെ അമ്മയുടെ അമ്മ ശോഭ എന്നിവരാണ് മരിച്ചത്.


അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് അപകടത്തിൽ ആദ്യം മരിച്ചത്. മണമ്പൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോയിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ചുകയറുകയായിരുന്നു. പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.


മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ്ആർടിസി ബസ് യാത്രികരിൽ പലർക്കും പരുക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം.

Post a Comment

Previous Post Next Post