പ്രിയപ്പെട്ട രക്ഷിതാക്കളുടെ ശ്രദ്ധക്ക്



ഇന്ന് 19/05/2023 എസ് എസ് എൽ സി ഫലം പുറത്ത് വരികയാണ്.

തൊട്ടടുത്ത ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കപ്പെടും.

പതിവ് പോലെ ഫുൾ A+ ഉം മറ്റ് A+ കളും ആഘോഷിക്കപ്പെടും.

അഭിനന്ദനങ്ങളും അവാർഡുകളും ഫ്ലക്സുകളും പ്രവഹിക്കും.


അതിനിടയിൽ ഞെരിഞ്ഞു പോകുന്ന ചില മക്കളെ കുറിച്ച് ഓർമിപ്പിക്കുകയാണ്.

 റിസൾട്ട്‌ കാത്തിരിക്കുന്ന മക്കളുടെ രക്ഷിതാക്കളോടാണ് ആദ്യം പറയാനുള്ളത്.

 നിങ്ങൾ നിങ്ങളുടെ മക്കളുടെ പരീക്ഷാ ഫലത്തിന്റെ പേരിൽ സമ്മർദ്ദത്തിൽ ആക്കിയവരാണോ?

എങ്കിൽ കരുതിയിരിക്കുക.

നഷ്ടപ്പെടുന്ന A+ കളെ കുറിച്ച് നിങ്ങൾ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ...


 അവനെപ്പോലെ / അവളെപ്പോലെ നീ ആയില്ലെങ്കിൽ എന്ന് താരതമ്യം ചെയ്തിട്ടുണ്ടെങ്കിൽ.... 

മക്കൾ നേടുന്ന A+ കളുടെ എണ്ണമാണ് കുടുംബ ഗ്രൂപ്പുകളിലും വാട്സാപ്പ് സ്റ്റാറ്റസിലും നമ്മുടെ അഭിമാനം എന്ന് നാം തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ...

ഇത് നമുക്ക് തിരുത്താനുള്ള അവസാന മണിക്കൂറുകളാണ്.

ഈ മാർക്കൊന്നുമല്ല ജീവിതമെന്ന് നമുക്ക് സ്വയം തിരിച്ചറിയാൻ,

അത് നമ്മുടെ മക്കളെ ബോധ്യപ്പെടുത്താൻ ഈ അവസാന സമയത്തെങ്കിലും നാം തയ്യാറാവുക.

ഇല്ലെങ്കിൽ, തുറന്നു തന്നെ പറയട്ടെ, തൊട്ടടുത്ത ദിവസങ്ങളിലെ പത്രങ്ങളിൽ ആത്മഹത്യകളുടെ കൂട്ടത്തിൽ നമ്മുടെ മക്കളുടെ ഫോട്ടോയും ഉണ്ടാവും.

അത്രയേറെ ദുർബലരാണ് നമ്മുടെ മക്കൾ.

പത്താം ക്ലാസ്സിലെയും പ്ലസ് ടുവിലെയും മാർക്കാണ് ജീവിതത്തിന്റെ ആത്യന്തികമായ ജീവിതവും പരാജയവും എന്ന് ആരൊക്കെയോ അവരെ പഠിപ്പിച്ചു വെച്ചിരിക്കുന്നു.

അതല്ലെന്ന്, അതിനപ്പുറവും ലോകവും ജീവിതവും ഉണ്ടെന്ന് ഇന്ന് രാത്രിയും നാളെ പകലുമായി നാം അവരെ ബോധ്യപ്പെടുത്തുക.

വിജയത്തിലും നേട്ടത്തിലും മാത്രമല്ല,പരാജയത്തിലും നഷ്ടത്തിലും അവരെ ചേർത്ത് പിടിക്കാൻ നാം ഉണ്ടാവും എന്ന് അവരെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുക.

നാം തന്നെയാണ് അത് ചെയ്യേണ്ടത്.


 *പ്രിയപ്പെട്ട മക്കളേ..* 


നിങ്ങളാണ് നിങ്ങളുടെ രക്ഷിതാക്കൾക്ക് വലുത്.

അല്ലാതെ നിങ്ങൾ നേടുന്ന സർട്ടിഫിക്കറ്റുകൾ അല്ല.

നിങ്ങളില്ലാത്ത വീട്ടിൽ എന്തിനാണ് നിങ്ങളുടെ കടലാസുകൾ?

ഈ പരീക്ഷകളും ഫലങ്ങളും മാത്രമല്ല ജീവിതം.

ഒരു പാട് വാതിലുകൾ നമുക്ക് മുന്നിലുണ്ട്.

പ്ലസ് ടു വിന് എവിടെയും പ്രവേശനം ലഭിച്ചില്ലെങ്കിൽ പോലും നിങ്ങൾ പരാജയപ്പെടില്ല.

പ്ലസ് ടു വിന് പഠിച്ചില്ലെങ്കിൽ പോലും നിങ്ങളുടെ മുന്നിൽ ജീവിതമുണ്ട്.

പിന്നെ നിങ്ങളെന്തിന് പേടിക്കണം?

വിജയത്തിൽ സന്തോഷിക്കുന്നത് പോലെ പരാജയത്തിലും നമുക്ക് സന്തോഷിക്കാൻ കഴിയണം.

അത് വിജയത്തിലേക്കുള്ള വഴിയാക്കാൻ കഴിയണം.

പോസിറ്റീവ് ആവുക.


 *കൗൺസിലർമാരോട് :* 


അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾ നമ്മുടെ മക്കൾക്കായി നിങ്ങൾ മാറ്റി വെക്കാമോ?

ആർക്കും എപ്പോഴും സൗജന്യമായി ബന്ധപ്പെടാൻ പറ്റുന്ന തരത്തിൽ നിങ്ങളുടെ നമ്പറുകൾ പരസ്യപ്പെടുത്താമോ?

പരീക്ഷാ ഫലത്തെ കുറിച്ച് ആശങ്കയും അസ്വസ്ഥതയും ഉള്ള ഒരുപാട് മക്കളുണ്ട്. രക്ഷിതാക്കളുണ്ട്.

ഒരു പക്ഷെ കൗൺസിലിങ്ങിന്റെ സ്വാധീനത്തെ കുറിച്ചൊന്നും അവർക്ക് അറിയണമെന്നില്ല.

അങ്ങനെ അസ്വസ്ഥത ഉള്ളവർക്ക് ആശ്വാസം പകരാൻ നീങ്ങളൊന്ന് തയ്യാറാവുമോ?


പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഒരു കുട്ടി പോലും ആത്മഹത്യ ചെയ്യാത്ത ഒരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം.ടീം ആക്‌സിഡന്റ് റെസ്ക്യൂ 24×7🙏


Post a Comment

Previous Post Next Post