ചകിരി കമ്പനിയിൽ വൻ തീപിടുത്തം: അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു


തൃശ്ശൂർ പട്ടിക്കാട്. ആൽപ്പാറയിൽ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. രാത്രി 12:30 യോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഒരു മിനി ലോറിയും കമ്പനിയിലെ ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. പുതുക്കാട് തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള 3യൂണിറ്റ്അഗ്നിശമന സേനയും പീച്ചി ആംബുലൻസ് പ്രവർത്തകർ നാട്ടുകാർ  എന്നിവർ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു . ആളപായം ഒന്നുമില്ല. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. ആൽപ്പാറ സ്വദേശി പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ഏകദേശം 25 ലക്ഷം രൂപയുടെ മുകളിൽ നഷ്ടം കണക്കാക്കുന്നു.

Post a Comment

Previous Post Next Post