ആലപ്പുഴയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചുആലപ്പുഴ: കലവൂരിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. കലവൂർ

കൃപാസനം കിഴക്ക് തകിടി വെളി കോളനിയിൽ മോഹനൻ (70) ആണ് മരിച്ചത്. അയൽവാസി മനുവിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇരു കുടുംബങ്ങൾ തമ്മിലുള്ളതർക്കത്തെതുടർന്ന് ഇന്നു

പുലർച്ചെയായിരുന്നുആക്രമണം. മോഹനന്റെ വീട്ടിലെത്തിയ മനു, തർക്കമുണ്ടാക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. മണ്ണഞ്ചേരി പൊലീസ് മോഹനനെആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post