ബൈക്ക് അപകടം യുവാവ് മരണപ്പെട്ടുതൃശ്ശൂർ: മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു. പറപ്പൂർ നീലങ്കാവിൽ ഫ്രാൻസിസ് മകൻ ബിബിൻ(19) ആണ് മരിച്ചത്. കോതമംഗലം മാർ ഏലിയാസ് കോളജിലെ ഒന്നാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.


മരിച്ച ബിബിനും പറപ്പൂർ പാണേങ്ങാടൻ ഫ്രാൻസിസ് മകൻ ഫെഡറിക്കും (19) ചൊവ്വാഴ്ച രാവിലെ കോളജിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. രാവിലെ എട്ട് മണിയോടെ നടന്ന അപകടം എങ്ങനെയാണ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഫെഡറിക് ആണ് ബൈക്ക് ഓടിച്ചിരുന്നത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും

ജൂബിലി മിഷൻ ആശുപത്രിയിൽ

പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്ത്  മണിയോടെ ബിബിൻ  മരണപ്പെടുകയായിരുന്നു. മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്  വിട്ടുകൊടുക്കും. അമ്മ: ബിന്ദു. സഹോദരങ്ങൾ: എബിൻ, സെബിൻ. പറപ്പൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ബിബിന്റെ പിതാവ് ഫ്രാൻസീസ്.

Post a Comment

Previous Post Next Post