ലോറിക്ക് പുറകിൽ മിനി ലോറി ഇടിച്ചു ഒരാൾ മരണപ്പെട്ടു തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ മിനി ലോറിക്ക് പുറകിൽ മറ്റൊരു മിനി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു . ഗുരുതരമായി പരിക്കേറ്റ തിരുപ്പൂർ പല്ലടം സ്വദേശി ഗോപി (28) യെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു . ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  രാത്രി 12 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. കായംകുളത്തിന് പഴവർഗ്ഗങ്ങൾ കയറ്റി പോവുകയായിരുന്ന ലോറിക്ക് പുറകിൽ തിരുപ്പൂർ പല്ലടത്ത് നിന്നും കോഴികളെ കയറ്റി വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പുറകിൽ ഉണ്ടായിരുന്ന ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. പീച്ചി പോലീസ്, ഹൈവേ റിക്കവറി വിങ്ങ്, ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post