റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്നും യുവാവ് ട്രെയിനിന് മുമ്പിലേക്ക് ചാടി മരിച്ചു


തൃശ്ശൂർ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിനിന് മുമ്പിലേക്ക് എടുത്തു ചാടി. യുവാവ് മരിച്ചു. രാത്രി 8 മണിയോടെയാണ് സംഭവം. കോഴിക്കോട് എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്സിനു മുൻപിലേക്കാണ് ചാടിയത്. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിനിന് മുമ്പിലേക്ക് എടുത്തു ചാടുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രെയിൻ ഏറെനേരം ട്രാക്കിൽ പിടിച്ചിട്ടു. ചാലക്കുടി വെട്ടുകടവ് സ്വദേശി അലങ്കാരത്തിൽ വീട്ടിൽ സലാമാണ് മരിച്ചത്. ചാലക്കുടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഇയാളുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post