അബഹ പക്ഷാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ നിര്യാതനായി. പെരിന്തൽമണ്ണ പട്ടിക്കാട് മേലേ പീടിയെക്കൽ സൈത് ഹംസ (59) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ഖമീസ് സിവിൽ ആശുപ്രതിയിൽ ശസ്ത്രക്രിയ നടത്തി തുടർചികിത്സയിലിരിക്കെയാണ് മരണം. തരീബിൽ മെക്കാനിക് ആയി ജോലി ചെയ്തുവരികയായിരുന്നു. അസീർ പ്രവാസി സംഘം തരീബ് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സൈദ്, നഹല ഫാത്വിമ.