ആലപ്പുഴ എടത്വ: വിദ്യാർഥിനിയെ നദിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്ത് 15-ാം വാർഡ് ചെല്ലക്കുന്നേൽ ബിനു ജോസഫിന്റെയും ജോളി തോമസിന്റെയും മകൾ പ്ലസ് ടു വിദ്യാർഥിനി ജിനു ബി. ജോസഫ് (18) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതോടെ എടത്വ പള്ളിപ്പാലത്തിനു താഴെ പമ്പാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏക സഹോദരൻ ജിബിൻ (ഇറാൻ). സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.