തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത താണിപ്പാടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പാലക്കാട് പന്നിയങ്കര സ്വദേശി തച്ചൻകുഴിയിൽ വീട്ടിൽ അജീഷ് (21) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. അപകടകാരണം വ്യക്തമല്ല. താണിപ്പാടത്ത് യൂട്ടേണിന് സമീപമാണ് അപകടം നടന്നത്. അപകടം നടന്നയുടൻ ബൈക്ക് യാത്രക്കാരൻ തെറിച്ച് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം ലോറിക്ക് അടിയിൽ പെടുകയും ചെയ്തു. അപകട സ്ഥലത്തുനിന്നും ബൈക്കുമായി 100 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് ടോറസ് ലോറി നിന്നത്. പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പട്ടിക്കാട് നിന്നുള്ള
108 ആംബുലൻസിലാണ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചത്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് പീച്ചി ആംബുലൻസ് സർവീസ് തൃശ്ശൂർ പട്ടിക്കാട് 8289876298