കുന്നുംപുറത്ത് ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; വീട്ടുകാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു


മലപ്പുറം AR നഗർ :   കുന്നുംപുറം ഊക്കത്ത് ടിപ്പർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കൊളപ്പുറം- എയർപോർട്ട് റോഡിൽ കാക്കടംപുറത്തിനും കുന്നുംപുറത്തിനും ഇടയിൽ ഊക്കത്ത് ഇറക്കത്തിൽ പള്ളിക്ക് സമീപത്താണ് സംഭവം. ഇന്ന് പുലർച്ചെ 5.30 ന് ആണ് അപകടം.


കുന്നുംപുറം ഭാഗത്ത് നിന്ന് കരിങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് റോഡരികിലെ പൂളക്കൽ ജഹ്ഫർ ബാവയുടെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ മുൻവശം പൂർണമായി തകർന്നു. വീട്ടുകാർ ഉള്ളിലെ മുറികളിൽ ആയിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു.


രണ്ടു ഭാഗവും കയറ്റവും ഇറക്കവും ഉള്ള ഇവിടെ അപകടങ്ങൾ പതിവായിട്ടും ഏതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ കാറും അപകടത്തിൽ പെട്ടിരുന്നു.


Post a Comment

Previous Post Next Post