കാണാതായ യുവാവിനെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 



കൊച്ചി കാക്കനാട് : യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. കരുമക്കാട് എൻജിനിയറിംഗ് കോളജിന് സമീപം പുതിവാംമൂലയില്‍ മനോജ് തായി (43) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തൃക്കാക്കര പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രക്കുളത്തിന് സമീപം മൊബൈല്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃക്കാക്കര ഫയര്‍ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ ക്ഷേത്രക്കുളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 


മൃതദേഹം കാക്കനാട് സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മനോജ് ചുഴലി രോഗബാധിതനാണ്. ക്ഷേത്രക്കുളത്തില്‍ ചൂണ്ട ഇടാൻ പോയതെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന്ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അച്ഛൻ: തായി. അമ്മ: രാജമ്മ. സഹോദരങ്ങള്‍: മുരളി, വിജയൻ, പരേതനായ ബോസ്, പരേതനായ അനി.

Post a Comment

Previous Post Next Post