മല്ലപ്പള്ളി: സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മണിമലയാറ്റില്‍ മുങ്ങിമരിച്ചു.
ശാന്തിപുരം പാലയ്ക്കല്‍ വീട്ടില്‍ ഷാജിയുടെ മകൻ റിക്‌സണ്‍ (17) ആണ് മരിച്ചത്. ശനിയഴ്ച വൈകുന്നേരം നാലരയോടെ മല്ലപ്പള്ളി വലിയപാലത്തിന് സമീപം വടക്കൻ കടവില്‍ ആണ് അപകടം. മല്ലപ്പള്ളി പരിയാരത്ത് ഫുട്ട്‌ബോള്‍ ടൂര്‍ണമെന്‍റിന് എത്തിയതായിരുന്നു റിക്‌സണും സുഹൃത്തുകളും.
ടൂര്‍ണമെന്‍റ് കഴിഞ്ഞ് മടങ്ങവെയാണ് കുളിക്കാൻ ഇറങ്ങിയത്. എല്ലാവരും കുളി കഴിഞ്ഞ് കരക്ക് കയറിയതി ശേഷം ചെരുപ്പില്‍ ചെളി പറ്റിയത് കഴുകാനായി മൂന്നുപേര്‍ വീണ്ടും ആറ്റിലേക്ക് ഇറങ്ങിയത്. രണ്ടുപേരെ മറ്റു സുഹൃത്തുകള്‍ മുളയിട്ട് കൊടുത്ത് രക്ഷിച്ചെങ്കിലും റിക്‌സണ്‍ ഒഴുക്കില്‍പെടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും രക്ഷിക്കാനായില്ല. കീഴ്‌വായ്പ്പൂര് സിഐ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിലുളള പൊലിസ് സ്ഥലത്തെത്തി
മേല്‍ നടപടി സ്വീകരിച്ചു. മാതാവ്; റീന. സഹോദരി: റോസ്മി.
