ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തെറിച്ച്‌ വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



 കൊല്ലം: ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും തെറിച്ചു വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

ചവറ സ്വദേശി രാജീവ് കുമാര്‍ ആണ് മരിച്ചത്.നിയന്ത്രണം വിട്ട ഓട്ടോ മതിലില്‍ ഇടിച്ച്‌ നിന്ന് യാത്രക്കാരിക്കും പരിക്കേറ്റു.

വടക്കുംഭാഗം സ്വദേശി അമ്ബിളിക്കാണ് പരുക്കേറ്റത്.ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ രാജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്നാണ് വിവരം.


ചവറ ‍ മഠത്തില്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജങ്ഷനു സമീപത്തുവെച്ചാണ് സംഭവം.നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ തന്നെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post