കൊല്ലം: നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.
വെറ്റിലത്താഴം ജ്യോതിസില്‍ ജയകുമാറിന്റെ മകൻ ജയദേവിനാണ് (15) പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു.
കൊട്ടിയം ഡീസന്റ് മുക്ക്- പുതുച്ചിറ റോഡില്‍ വെറ്റിലത്താഴത്തെ ഇറക്കത്തിലായിരുന്നു അപകടം. ജയദേവിന്റെ അര ഭാഗം വരെ റോഡ് റോളര്‍ കയറി. അടിയില്‍ കുടുങ്ങിയ ജയദേവിനെ ഫയര്‍ ഫോഴ്സ് എത്തി ജെ.സി.ബിയുടെ സഹായത്തോടെ റോഡ് റോളര്‍ ഉയര്‍ത്തിയാണ് രക്ഷിച്ചത്. റോഡ് വശത്തെ രാധാലയം വീട്ടില്‍ രാഘവൻ പിള്ളയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്‌ട്രിക് പോസ്റ്റും തകര്‍ന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
