ബന്ധുവീട്ടിൽ വിരുന്നിനെത്തി, മടങ്ങുന്നത് ചേതനയറ്റ്; നാടിനെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി കുരുന്നുകളുടെ മുങ്ങി മരണംഎറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മരിച്ച മൂന്ന് കുട്ടികളും അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയവർ. ചെറിയം പല്ലം തുരുത്ത് മരോട്ടിക്കൽ ബിജു - കവിത ദമ്പതികളുടെ മകൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശ്രീവേദ (10), കവിതയുടെ സഹോദര പുത്രൻ മന്നം തളിയിലംപാടം വീട്ടിൽ ബിനു - നിത ദമ്പതികളുടെ മകൻ അഭിനവ് (13), കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറുത്തശേരി കടുങ്ങാടൻ വീട്ടിൽ വിനിത - രാജേഷ് ദമ്പതികളുടെ മകൻ ശ്രീരാഗ് (13) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. മൂവരുടെയും മൃതദേഹം കണ്ടെടുത്തു. രണ്ട് കുട്ടികളുടെ മൃതദേഹം നേരത്തെ  കണ്ടെത്തിയിരുന്നു. മുങ്ങൽ വിദ ഗ്ധരുടെ തിരച്ചിലിൽ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പല്ലൻതുരുത്തിൽ മുസ്ലിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.


നാലും അഞ്ചും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടിൽ താമസിക്കാനെത്തിയ കുട്ടികൾ ഉച്ചയോടെ പുഴയിലേക്ക് പോവുകയായിരുന്നു. എന്നാൽ ഏറെ നേരമായിട്ടും കുട്ടികൾ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോൾ പുഴക്കരയിൽ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. തുടർന

നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴേമുക്കാലോടെ ആദ്യമൃതദേഹം ലഭിച്ചത്. രാത്രി 11 മണിയോടെയാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും

Post a Comment

Previous Post Next Post